കൂട്ടാലിട: സംസ്ഥാനത്ത് കുടുംബശ്രീ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി നടത്തുന്ന സുദൃഢം ക്യാമ്പയിന്‍ കോട്ടൂര്‍ പഞ്ചായത്തിലും തുടക്കമായി.

മുഴുവൻ കുടുംബാംഗങ്ങളെയും കുടുംബശ്രീയില്‍ ഉള്‍പ്പെടത്തി സ്ത്രീകളെ ശക്തിപ്പെടത്തുക എന്ന ഉദ്ദേശത്തോടെ അണിചേര്‍ക്കാം മുഴുവന്‍ കുടുംബാംഗങ്ങളേയും കുടുംബശ്രീയുടെ കുടക്കീഴില്‍ എന്ന ലോഗോയുമായി കോട്ടൂര്‍ പഞ്ചായത്ത് സിഡിഎസ് സുദൃഢം പദ്ധതിയുമായി ബന്ധപ്പെട്ട് ഇന്നലെ കൂട്ടാലിടയില്‍ വിളംബര ജാഥ നടത്തി.
പുതിയ അയൽക്കൂട്ടങ്ങൾ രൂപീകരിക്കുക, കൊഴിഞ്ഞുപോയവരെ തിരികെ ചേർക്കുക, പ്രത്യേക അയൽക്കൂട്ടങ്ങൾ രൂപീകരിക്കുക, നിർജീവമായ സജീവമാക്കുക എന്നിവയാണ് ഈ ക്യാമ്പയിന്‍ കൊണ്ട് ലക്ഷ്യമിടുന്നത്.
കൂട്ടാലിടയിൽ നടന്ന പരിപാടിയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എംകെ വിലാസിനി ഉദ്ഘാടനം നിർവഹിച്ചു.
സി ഷീജ (വൈസ്ചെയർപേഴ്സൺ) സ്വാഗതം പറഞ്ഞ ചടങ്ങില്‍ യുഎം ഷീന (ചെയർ പേഴ്സൺ) അദ്ധ്യക്ഷയായി. കുടുംബശ്രീ ജില്ലാമിഷന്‍ ആര്‍ പി മാരായ ഒ എം ബാലന്‍, സല്‍മ എന്നിവര്‍ പദ്ധതി വിശദീകരണം നടത്തി.
സിന്ധു കൈപ്പങ്ങൽ (ചെയർ പേഴ്സൺ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി), നഫീസ വഴുതിനപറ്റ (ബാലുശ്ശേരി ബ്ലോക്ക്പഞ്ചായത്ത് അംഗം), പ്രീത, ബിന്ദു (ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍), സിഡിഎസ് അംഗങ്ങള്‍ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.
sudhrdam campaign announcement march was held in Kootalida